ആനന്ദം തുളുംബുന്നുവീ നിർവ്വൃതിയാർന്ന ചിരിയിലും
നൃത്തമാടുന്നുവെൻ വീടകം മുഴുവനും
ഇമ്പമായ് കാതിൽ മന്ത്രമോതുന്നൂ
നീ എന്റേതെന്നും
ഞാൻ നിന്റേതെന്നും
മുഴങ്ങുന്നു വീണ്ടും
നാണയം കിലുകിലെ കുടുക്കയിൽ വീഴുന്ന പോൽ
തണുവാർന്ന മഴത്തുള്ളി പൊള്ളുന്ന മേനിയിൽ
ആർദ്ദ്രമായ് തഴുകിയൂർന്നിറങ്ങുന്ന പോൽ
ഹേ ശീതനിശ്വാസമേ
ആരുടേതെന്നു ചൊൽകയീ ഭൂമിയും വാനവും
ഓരോ അണുവും നമുക്കായ് കരുതുന്നവന്റേതല്ലയോ
ഈ ജാലകങ്ങളും തെരുവുമായ് പണ്ടേയടുത്തവർ
വിണ്ട പാദങ്ങളാ പാത താണ്ടവേ
മനമിടറുന്നെൻ മിഴികൾ നനയുന്നു
നരകവാതിലും തുറന്നുവന്നീ കഴുകൻ
ക്രൗര്യമായലറിവിളിക്കുന്നു
കുടിയേറ്റജന്മങ്ങളെ ഈ ശാപഭൂവിൽ നിന്ന്
സ്വതന്ത്രരായ് തീർത്തീടുവാൻ
ലോകസുഖങ്ങളെൻ ബോധാത്മാവിനെ തച്ചുടക്കുന്നു
സത്യമേ നിൻ മുഖദർപ്പണം
കാതങ്ങളപ്പുറം കാതങ്ങളപ്പുറം
Aanandham thulumbunnuvee nirvrthiyaarnna chiriyilum
Nrthamaadunnuven veetakam muzhuvanum
Impamaay kaathil manthramothunnu
Nee entethennum
Njaan nintethennum
Muzhangunnu veendum
Naanayam kilukile kudukkayil veezhunna pol
Thanuvaarnna mazhathulli pollunna meniyil aardhramaay thazhukiyoornnirangunna pol
Hey sheetha niswasame
Aarudethennu cholkayii bhoomiyum vaanavum
Oro anuvum namukkaay karuthunnavantethallayo
Ee jaalakangalum theruvumaay pandeyaduthavar
Vinda paadhangalaa paatha thaandave
Manamidarunnuven mizhikal nanayunnu
Narakavaathilum thurannuvannee kazhukan
Krauryamaayalarivilikkunnu
Kudiyettajanmangale ee shaapabhuuvil ninnu
Swathanthraray theerthiiduvaan
Lokasukhangalen bodhaathmaavine
Thachutakkunnu
Sathyme nin mukhadharppanam
Kaathangalappuram kaathangalappuram

No comments:
Post a Comment